Thursday, June 25, 2009

കണ്ണിനു കണ്ണു, പല്ലിനു പല്ല്

പണ്ടു നീതിയും പ്രതികാരവും തമ്മില്ലുള്ള ദൂരം വളരെ നേർത്തതായിരുന്നു. കണ്ണിനു കണ്ണു, പല്ലിനു പല്ല് എന്നതു ഒരേ സമയം നീതിയുടേയും പ്രതികാരത്തിന്റേയും പ്രസ്താവന ആയിരുന്നു. ഇതു നീതിയാണോ കാടത്തമല്ലേ എന്നു ചോദിച്ചാൽ, പഴയ ക്രൈസ്തവ ചിന്തകനും ആധുനിക മാർക്ക്സിസ്റ്റ് ചിന്തകനും മറുപടി ഉണ്ടു: കണ്ണിനു പകരം കണ്ണു മാത്രമേ എടുക്കാവൂ. അൽപം പോലും കൂടാനും പാടില്ല, കുറയാനും പാടില്ല. ജസ്റ്റ് ആയ അളവ് മാത്രം. അതാണു ഇതിലെ ജസ്റ്റിസ്.

ആധുനിക നീതി സംവിധാനം വരുന്നതു പ്രതികാരത്തിൽ നിന്നും വിഭിന്നമെന്നു തോന്നിപ്പിക്കുന്ന ആബ്സ്റ്റാക്റ്റ് ആയ ഒരു ജസ്റ്റിസിനെ വിഭാവനം ചെയ്തു കൊണ്ടാണു. തിന്മയെ ശിക്ഷിക്കുവാനുള്ള അധികാരം തിന്മയുടെ ഇരകളിൽ നിന്ന് അടർത്തി മാറ്റി, അതു ഭരണകൂടത്തിന്റെ ചുമതലയാക്കുന്നിടത്താണു പ്രതികാരവും നീതിയും വഴിപിരിയുന്നതു. അപ്പോഴാണു നീതി ദേവത അന്ധയായി ജനിക്കുന്നതും. അഡോർണ്ണയും ഹോർക്ക്ഹൈമറും ചൂണ്ടികാണിച്ചതു പോലെ, നീതി ദേവതയുടെ കണ്ണുകളെ മൂടിയ നാട ഒരേ സമയം അവളുടെ പക്ഷപാതരാഹിത്യത്തേയും അസ്വാതന്ത്രത്തേയും സൂചിപ്പിക്കുന്നുണ്ടു. അവൾ അസ്വാതന്ത്രയാകുന്നതിനു കാരണം അവളുടെ മുൻപിൽ തെറ്റുകളും കുറ്റങ്ങളും കൃത്യമായി അടയാളപ്പെടുത്തിയിട്ടുള്ള നീതിസംഹിതയായി വരുന്നതു അവളുടെ താൽപര്യങ്ങളല്ല എന്നതു കൊണ്ടാണു (ഹൈകോടതി ജഡ്ജിയായി സ്ഥാനമേറ്റ ഒരു ജഡ്ജി ഈയിടെ പറഞ്ഞ ഒരു വസ്തുത ഇവിടെ പ്രസക്തമാണെന്നു തോന്നുന്നു. വ്യക്തിപരമായി മറ്റുള്ളവരുടെ ദുഃഖങ്ങൾ അവരെ അലട്ടാറുണ്ടെങ്കിലും, ജഡ്ജി കസേരയിൽ കയറിയാൽ അത്തരം വിഷമങ്ങൾക്കു വഴിപ്പെടാത്ത ഒരു വ്യക്തിയായാണു അവർ ഒരു അഭിമുഖത്തിൽ സ്വയം അവതരിപ്പിച്ചതു). ആധുനിക സമൂഹത്തിൽ നീതി ദേവത കേൾക്കുന്നതു, മുൻപേ തന്നെ രൂപകൽപന ചെയ്തുവെച്ചിട്ടുള്ള നീതിസംഹിതയെ അടിസ്ഥാനപ്പെടുത്തിയുള്ള വാദഗതികളാണു. വികാരമല്ല, യുക്തിയുടെ അസ്വാതന്ത്ര്യം അല്ലെങ്കിൽ അസ്വാതന്ത്രത്തിന്റെ യുക്തി ആണു അവളെ ഭരിക്കുന്നതു. മറ്റുള്ളവരുടെ കണ്ണുനീർ കാണുവാനോ, അതു കണ്ടുകൊണ്ടു സ്വയം കരയുവാനോ നീതിദേവതക്കു സ്വാതന്ത്ര്യമില്ല. കാരണം അവൾ സ്വയം അന്ധയാണു. അവൾ വിശ്വസിക്കുന്നതു അവളുടെ ലക്ഷ്യം പ്രതികാരമല്ല മറിച്ചു നീതിയാണു എന്നാണു.


കുറ്റവാളിയും കുറ്റാന്വേഷകനും കാണിയും തമ്മില്ലുള്ള വ്യതിയാനം ഇല്ലാതാകുന്നുവെന്നു കൂടുതൽ തെളിയുന്ന ഉത്തരാധുനിക കാലഘട്ടത്തിൽ നീതിയും പ്രതികാരവും തമ്മില്ലുണ്ടെന്നു നാം വിചാരിച്ചിരുന്ന അകലം വീണ്ടും നേർത്തുവരുന്നു. അതുകൊണ്ടാണല്ലോ ഉത്തരാധുനിക വ്യവസ്ഥകളിൽ മദ്ധ്യവർത്തി സമൂഹം ഇരകളാകുന്ന ഓരോ കുറ്റകൃത്യത്തിന്റേയും വിചാരണ മീഡിയായും പൊതുസമൂഹവും നടത്തുന്നതു. ജസീക്ക ലാൽ കൊലപാതകം മുതൽ കണിച്ചികുളങ്ങര കൊലപാതകം വരെയുള്ള പല കുറ്റകൃത്യങ്ങളുടെയും പൊതു വിചാരണയും നീതിക്കു വേണ്ടിയുള്ള സമരവും പലപ്പോഴായി മീഡിയായിൽ നമ്മൽ കണ്ടതാണു. ഒരു കൊലപാതകത്തിൽ വ്യക്ത്തിപരമായി നഷ്ടം അനുഭവിച്ച വ്യക്ത്തികൾ നീതി ആഗ്രഹിക്കുന്നതു നമുക്കു മനസ്സില്ലാക്കാം. നഷ്ടവും വേദനയും ഒരു വൈയക്ത്തികമായ അനുഭവമായി ഒരു ജീവിതം മുഴുവൻ അനുഭവിച്ചു തീർക്കേണ്ടവരാണു അവർ. പക്ഷെ ഈ കൊലപാതക ദുരന്തം വ്യക്ത്തിപരമായ ഒരു നഷ്ടമായി അനുഭവിക്കാത്ത നമ്മൾ നീതി എന്നപേരിൽ ഇന്ന ആളെ ഇപ്രകാരം ശിക്ഷിക്കണമെന്നു ആവ്ശ്യപ്പെടുന്നതിന്നു കാരണം? (അത്രയൊന്നും പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപെടാത്ത ബുദ്ധൊദേബ് ഭട്ടാചാർജൊയുടെ ഭാര്യ, മീര ഭട്ടാചാർജൊ, ആദ്യമായി വളരെ ശക്തമായി പൊതുസമൂഹത്തിൽ ഇടപെട്ടതു തൂക്കിലേറ്റപെടാൻ വിധിക്കപ്പെട്ട ഒരു വ്യക്ത്തിയുടെ ദയാ ഹർജി ഇന്ത്യൻ പ്രസിഡന്റിന്റെ പരിഗണനയിലിരിക്കുംബോഴായിരുന്നു. ധൊനൊഞ്ഞോയ് ചാറ്റർജീയുടെ കഴുമരത്തിലുള്ള മരണം വാച്ച്യാർത്ഥത്തിൽ തന്നെ അന്നു അവർ ആവശ്യപ്പെട്ടിരുന്നു.)

ഇത്തരം ഇടപെടലുകൾക്കു നമ്മൾ പലപ്പോഴും ന്യായീകരണമായി പറയുന്നതിതാണു: നാളെ സമാന സാഹചര്യത്തിൽ നീയും ഞാനും കൊലചെയ്യപ്പെട്ടേക്കാം, നമ്മുടെ പെണ്മക്കൾ ബലാത്സംഗം ചെയ്യപ്പെട്ടേക്കാം. അതുകൊണ്ടു ഇത്തരം കുറ്റവാളികൾക്കു മാതൃകാപരമായ ശിക്ഷ നൽകണം.

പക്ഷെ അത്തരം യുക്ത്തിയിൽ നമ്മൾ കണ്ടില്ലെന്നു നടിക്കുന്ന, നമ്മൾ മറച്ചുപിടിക്കുന്ന, ഭയാനകമായ ഒരു ചോദ്യമുണ്ട്: നാളെ സമാന സാഹചര്യത്തിൽ നമ്മളും കൊലപാതകികളാകുമോ, നമ്മളും ബലാത്സംഗം ചെയ്യുമോ?

എന്തുകൊണ്ടാണു നാം എല്ലായ്പോഴും ഇരയുമായി മാത്രം താദത്മ്യം പ്രാപിക്കുന്നതു? എന്തു കൊണ്ടാണു നാം കുറ്റവാളിയുമായി താദത്മ്യം പ്രാപിക്കാത്തതു? എന്തു കൊണ്ടാണു നമ്മുടെ ബോധ മനസ്സ് നമ്മളും കുറ്റവാളിയാകുമോ എന്ന ചോദ്യം എല്ലായ്പോഴും ഒഴിവാക്കുന്നതു?

ചാറ്റർജീയെ തൂക്കിലേറ്റുവാനായി മീര ഭട്ടാചാർജൊ അപ്പീൽ ചെയ്തതു സ്ത്രീകളുടെ മാതൃത്വത്തിലേക്കായിരുന്നു. എന്തുകൊണ്ടാണു നമ്മളിലുള്ള കൊലപാതകിയ്യെ/ശിക്ഷകനെ ന്യായികരിക്കുവാനായി നാം രക്ഷകർത്താവു ചമയുന്നതു? തെരുവിൽ ഒരു വ്യക്ത്തി ദൈന്യതയോടെ അലയുംബോൾ, ആ ദൈന്യത മാറ്റുവാൻ എന്തുകൊണ്ടാണു നമ്മിലെ രക്ഷിതാവ് ഉണരാത്തതു? ആ ദൈന്യത മാറ്റേണ്ടതു ഭരണകൂടത്തിന്റെ ചുമതലയാണെന്നു നമ്മൾ സ്വയം ആശ്വസിക്കുന്തതെന്തിനാണു? ഉത്തരവാദിത്തത്തിന്റെ മുൻപിൽ ഇൻഡിഫറന്റ് ആകുന്ന രക്ഷിതാവിനു എന്തു കൊണ്ടു ശിക്ഷയുടെ കാര്യത്തിൽ ഇൻഡിഫറന്റ് ആയികൂട?

സമാന സാഹചര്യത്തിൽ നമ്മളും കൊലപാതകികൾ ആവും, നമ്മളും ബലാത്സംഗം ചെയ്യും എന്നു നമ്മൾ അബോധപൂർവ്വം ഭയക്കുന്നുണ്ടോ? ഈ ഭയാനകമായ അബോധ അറിവിനെ ഇല്ലായ്മ ചെയ്യാനാണോ, മറച്ചു പിടിക്കാനാണൊ നാം നീതി/പ്രതികാരം ആഗ്രഹിക്കുന്നതു? സർ ജെയിംസ് ഫ്രെയ്സറിന്റെ ഹോമിയൊപതിക്കു മാജിക്കിനെക്കുറിച്ചുള്ള നിരീക്ഷണം ഇവിടെ തീർത്തും ഉചിതമാണു: ശത്രുവിനെ കൊല്ലാനായി ശത്രുവിന്റെ ഇമെയ്ജ് കത്തിക്കുകയോ നശിപ്പിക്കുകയോ ചെയ്യുക ('അങ്കിൾ ബൺ' എന്ന സിനിമയിൽ, മോഹൻലാലിന്റെ മരണം ആഗ്രഹിക്കുന്ന അദ്ധേഹത്തിന്റെ ചേട്ടന്റെ മകൾ കത്തികൊണ്ടു മോഹൻലാലിന്റെ ഫോട്ടോ നശിപ്പിക്കുന്നുണ്ടു). ശത്രു പക്ഷെ ഫ്രോയിറ്റും മാർക്ക്സും നീച്ചേയും തിരിച്ചറി ഞ്ഞതുപോലെ നമൂടെ യുക്തിക്കും ശരീരത്തിനും നിയന്ത്രിക്കാനാവാത്ത അഞ്ഞാത ശക്ത്തികളാണു. അതിന്റെ ഇമെയ്ജ് മാത്രമാണു തൂക്കിലേറ്റപെടെണ്ട ഓരോ കുറ്റവാളിയും. ഉത്തരാധുനിക സമൂഹം നമ്മുടെ മുന്നിൽ വെക്കുന്ന യാഥാർത്ഥ്യവും അതാണു: നമ്മുടെ മുൻപോട്ടുള്ള പാത ഒരേ സമയം തന്നെ പ്രതികാരത്തിന്റേയും നീതിയുടേയും ആണു. ഓരോ നിമിഷവും പ്രതികാരം ചെയ്തില്ലെങ്കിൽ, നമ്മുടെ ഉള്ളിൽ തിളച്ചു മറിയുന്ന ആ വികാരത്തിന്റെ അനുസ്യൂതമായ തള്ളിച്ചയിൽ നാം പൊട്ടിചിതറും.

3 comments:

 1. ammava,
  Sir James Frazerude Golden bough yile chapter 51. Homeopathic Magic of a Flesh Diet. ennathu thanneyalle ammavan uddesikkunnath. ok.. ithengane marz, nietszche freud ennivarumayee bandhpedum... echuch me ammava please explain....

  ReplyDelete
 2. ellavarum adistahnaparamayyeee balalsanghikalum, kolapathaikikalum anneennu sthapikkunnu. unconscoius/conscious binary venda ammava. ammavan kakkoosil thanne alle thooraru allathe nadu roadil allallo ithinte politics padikku.

  ReplyDelete
 3. dalit janathaye CPIM KAKKOOSAYILEKKU thalliyidunna ninne polulla feudal madambi pimpumare Dalitar thanney mundu parichu Linga Chedam naduthunna kaalam vannale ninne polulla Fraudukall itharam KANDIYEZHUTHUKAL nirithakullu.

  ReplyDelete