Monday, June 15, 2009

സന്തോഷ് മാധവൻ ശിക്ഷിക്കപ്പെട്ടതു ബലാത്സംഗകുറ്റത്തിനോ?

ഒരാൾ തൊണ്ട കാറി കരഞ്ഞു 'എനിക്കു തൊണ്ട വേദനയാണു' എന്നു പറഞ്ഞാൽ, നിസംശയമായും നമ്മൾ അവനെ സംശയിക്കും. കാരണം തൊണ്ട വേദന ഉള്ള ഒരാൾക്ക് അപ്രകാരം കാറി കരയുവാൻ സാധിക്കില്ല എന്നതുകൊണ്ടു. അവൻ പറയുന്ന വസ്തുതയുടെ സത്യാംശം, പറയുക എന്ന ആ ഒരൊറ്റ പ്രവൃത്തിയിലൂടെ നിഷേധിക്കപ്പെടുന്നുണ്ട്. ചുരുക്കത്തിൽ, അവന്റെ സത്യം (truth) നിലകൊള്ളുന്നതു അവൻ പറഞ്ഞ വാക്കുകളുടെ അസത്യത്തിലും (lie), തിരിച്ചു, അവന്റെ അസത്യം (lie) നിലകൊള്ളുന്നതു അവൻ പറഞ്ഞ വാക്കുകളുടെ സത്യത്തിലും (truth) ആണു.

ഇതു വെറുമൊരു തമാശ അല്ല. വ്യവഹാരങ്ങളിൽ (litigations) ഇത്തരം അവസ്ഥകൾ, പരിഹരിക്കുവാൻ പറ്റാത്ത ആംബിഗെയ്റ്റി കൊണ്ടു വരുന്നുണ്ട് എന്ന് പ്രശത ഫ്രെഞ്ച് ഫിലോസഫർ ആയിരുന്ന ഷാങ്ങ് ഫ്രാൻസാ ല്യോതാറിന്റെ (Jean Francoise Lyotard) The Differend: Phrases in Disputes എന്ന പുസ്തകതിന്റെ ഒരു വായന നമ്മെ ബോധ്യപ്പെടുത്തും.

കേരളം പോലുള്ള ഒരു സദാചാര ലിബറൽ സമൂഹത്തിലെ കോടതി വ്യവഹാരങ്ങളിൽ ബലാത്സംഗം എന്ന പ്രവൃത്തി പരിഗണിക്കപെടുന്നതു മുകളിൽ ചൂണ്ടിക്കാണിച്ചതു പോലെയാണു. ബലാത്സംഗത്തിന്റെ ഇര എപ്രകാരമാണു ഒരു നീതിപീഠത്തിന്റെ മുൻപാകെ താൻ ബലാത്സംഗം ചെയ്യപ്പെട്ടു എന്നു സാക്ഷ്യപ്പെടുത്തുന്നതു? നിശബ്തയിലൂടെ… വിക്കലുകളിലൂടെ… ധാര മുറിഞ്ഞ ആഖ്യാനങ്ങളിലൂടെ… കരച്ചിലിലൂടെ… പൊട്ടിത്തെറിയിലൂടെ… ചുരുക്കത്തിൽ നവോത്ഥാന യുക്തിയുടെ അപരമായ ഒരു ഭാഷയിലൂടെ. പക്ഷെ, അയുക്തിയുടേതായ ഈ ഭാഷ നവോത്ഥാന യുക്തിയുടെ ഏറ്റവും ദൃഢമായ സ്ഥാപനങ്ങളിൽ ഒന്നായ, നവോത്ഥാന യുക്തിയുടെ ഭാഷ സംസാരിക്കുന്ന, നവോത്ഥാന യുക്തി മാത്രം മനസ്സിലാക്കുന്ന കോടതിയിൽ ഡി ഫാക്റ്റോ അംഗീകരിക്കപെടാത്തതാണു. ഇവിടെ ഇര സംസാരിക്കുന്നതു, കോടതിക്കു വ്യക്തമല്ലാത്ത ഒരു ഭാഷയിലാണു.

ഇനി തിരിച്ചു, ഇര കോടതിക്കു മനസ്സിലാവുന്ന യുക്തിയുടെ ഒരു ഭാഷ ഉപയോഗിച്ചു എന്നിരിക്കട്ടെ, എന്തു സംഭവിക്കും അപ്പോൾ? അതായതു, ഒരു രേഖിക ആഖ്യാനത്തിലൂടെ കൃത്യമായും എന്താണു നടന്നതെന്നു (“2 മണിക്കു, തെങ്ങിൻ തോപ്പിൽ വെച്ചു, 2 പേർ ബലാത്സംഗം ചെയ്തു. ഒരുവൻ വസ്ത്രം അഴിച്ചു മാറ്റി, കൃത്യം 3 മിനിറ്റ് 28 സെക്കന്റ് മുഖത്തും, കഴുത്തിലും ഉമ്മ വെച്ചു,” എന്നിങ്ങനെ) കോടതിയിൽ ബോധിപ്പിക്കുകയാണെങ്കിൽ, ആ ഭാഷ തന്നെ ബലാത്സംഗം നടന്നിട്ടില്ല എന്നതിനു ഏറ്റവും വലിയ തെളിവായി ഉപയോഗിക്കപെടും. ഒരു ഇരക്കും ഇത്രയും കൃത്യമായി, ട്രോമാറ്റിക് ആയ അനുഭവം ഓർത്തിരിക്കുവാനോ, അതു ഭാഷയിലൂടെ രേഖപ്പെടുത്തുവാനോ സാധിക്കില്ല എന്നായിരിക്കും ഇരയുടെ ആഖ്യാനത്തിനെതിരെ അപ്പോൾ ഉയർത്തുന്ന പ്രധാന ആരോപണം.

ചുരുക്കത്തിൽ, ബലാത്സംഗം ചെയ്യപെട്ട ഓരോ പെൺകുട്ടിയുടേയും സ്ത്രീയുടേയും ഗതികേടു ഇതാണു: ഒന്നുകിൽ കോടതിക്കു അപരമായ ഒരു ഭാഷയിലൂടെ സത്യം ആഖ്യാനിക്കുക. അല്ലെങ്കിൽ കോടതിക്കു മനസ്സിലാവുന്ന ഒരു ഭാഷ സംസാരിച്ചു കൊണ്ടു സ്വയം അസത്യമാകുക. അതുകൊണ്ടു തന്നെയാണു കേരളത്തിൽ കുപ്രസിദ്ധമായ പല ബലാത്സംഗ കേസുകളിലും ഒരു പുരുഷനും ശിക്ഷിക്കപ്പെടാതെ പോയതു.

അപ്പോൾ സന്തോഷ് മാധവൻ എങിനെ ശിക്ഷിക്കപെട്ടു എന്നു സ്വാഭാവികമായും നമുക്കു സംശയം തോന്നം. യാതൊരു സംശയവും വേണ്ട, ആ ശിക്ഷക്കു കാരണമായതു കൊറൊബറേറ്റിവ് എവിഡൻസ് ആയി ഉപയോഗിച്ച വീഡിയോ ടെയ്പുകൾ നൽകിയ ഒകുലാർ പ്രൂഫ് ആണു. അതില്ലായിരുന്നുവെൻകിൽ, സന്തോഷ് മാധവന്റെ വക്കീലന്മാർ, കൂറു മാറതെ സധൈര്യം നിന്ന ആ പെൺകുട്ടി സന്തോഷ് മാധവനെ ബലാത്സംഗം ചെയ്തു എന്നുവരെ, കോടതിയിൽ തെളിയിച്ചേനെ! ചുരുക്കത്തിൽ, സൂക്ഷ്മ വിശകലനത്തിൽ, സന്തോഷ് മാധവൻ ശിക്ഷിക്കപെട്ടതു, തന്റെ തന്നെ രതിക്രീഢ വീഡിയോ കാസറ്റില്ലാക്കി ബാങ്ക് ലോക്കറിൽ സൂക്ഷിച്ച നൈവിറ്റിക്കാണു. ബലാത്സംഗകുറ്റത്തിനാണു സന്തോഷ് മാധവൻ ശിക്ഷിക്കപെട്ടതെന്നു നാം നമ്മളെ വിശ്വസിപ്പിക്കുവാനായി ശ്രമിക്കുകയാണെങ്കിൽ, ഇതിനു മുൻപ് എന്തുകൊണ്ടു പലരും ബലാത്സംഗകുറ്റത്തിനു ശിക്ഷിക്കപെടാതെ പോയി എന്ന വളരെ അസ്വസ്ഥമായ ഒരു ചോദ്യം ബാക്കി നിൽക്കുന്നുണ്ടു.

ഇതിലും അസ്വസ്ഥമായ മറ്റൊരു വശവും ഈ കേസിൽ കാണുവാൻ ആയി കഴിയും. സന്തോഷ് മാധവൻ തന്റെ കാമലീലകൾ പകർത്തിയ അതേ വോയറിസ്റ്റിക് കണ്ണുകളിലൂടെ അല്ല, ന്യായാധിപൻ ആ വീഡിയോ ചിത്രം കണ്ടതെന്നു നമ്മൾ എങ്ങനെ ഉറപ്പാക്കും? ആ ചിത്രം കണ്ടിരുന്നപ്പോൾ, ന്യായാധിപൻ നവോത്ഥാന യുക്തിയുടെ മാത്രം കർത്താവായിരുന്നോ അതൊ അദ്ദേഹത്തിന്റെ ശരീരരവും വികാരവും, സന്തോഷ് മാധവനെ പോലെ, നവോത്ഥാന യുക്തിക്കു അപരമായ ശക്തികൾക്കു കീഴ്പ്പെട്ടിരുന്നുവോ? അപ്രകാരം അപരശക്തികൾക്കു കീഴ്പെട്ടു എങ്കിൽ, കുറ്റവാളിയെയും ന്യായാധിപനേയും നമ്മൾ എങ്ങനെ തിരിച്ചറിയും, കാരണം ഇവിടെ കുറ്റവാളിയുടേയും ന്യായാധിപന്റേയും കാഴ്ചയും ശരീരവും ഒന്നാകുന്നുണ്ടു? കോടതി പൂർണമായും യുക്തിയുടെ ആസ്ഥാനമാണെന്നുള്ള ആ നവോത്ഥാന കാഴ്ച തന്നെ ഒരു മിഥ്യയല്ലേ, ഒരു അയുക്തി അല്ലേ?

4 comments:

 1. njangayku vooyurism bhavanu vaayurism!!!!! nanamillalo karanju theerkan!!!!! neecheye pattiyulla comment kanuka!!!!!

  ReplyDelete
 2. Master-teacher Teacher-master,
  Puttinu thenga idunnathu pole deluse, zizek, hegel, enne perukal paranju trapeeze nadthunna Bhavanu Njangayude thalayil mullukayanallo. ii vaka perukal paryumbol thankal caste gender issue kalil ninnu viduthal needi enna dharshtyavumundu. ennal bhavante kazhchakal/kazhappukal vidhi prasthvicha judginekaal krroramannennu manasilakka. pinney, ithil ninnu njanga padichathu angykku post modernism thinte oru koppum ariyilla ennanu.. ithu angayude Pulu Pranaya Kathakalile Middle Class Painkilli hysteric (ithellam Bhavante Kalpithangalannu Ketto AArya Puthra) Mankamar Vayum Polichirikkum Njanga ithil pedilla! enthallum mandathrangallu angu angayude studentse ne padipichu vidunnathu! ayyappa panickerum, narendra prasadum, kp appanum, rajakrishnanum enthu kondum bhavanekkal bhedhmanuu. studentsinode avarkku oru ethical bondenkillum undayirrunnu. studentsine kakkossa ayalla avar kandiyethu.. enthayaalum KANDIYEZHUTHEKAL nilajam thudaruka. Karanam angaykku athu mathrame kazhiyuu. pinne oru karyam chodhichotte, ethra painkilli mankamar veenun angayude ii B(L)oga-thil.... sapanam tudaratte kathakallum....

  ReplyDelete
 3. ithum kodde ithu apriory other alla marichu APARIYORI otha yannu

  ReplyDelete
 4. DEAR ECHUCH ME,
  ennu mothalnnu Navothanathinu Yukthi Undayathu? ha ha basic facts polum vayikkathe inganne thalaruthu ketto?

  ReplyDelete