സ്റ്റ്രോസിന്റെ
നീല നദി
ഒരു ജലധാരയെന്നവണ്ണം
മൃദു സ്വരത്തിൽ പ്രവഹിക്കും
ഒരു കൊച്ചു തോണിയിൽ
നീയും ഞാനും മാത്രം
നീ തവിട്ടു നിറത്തിലുള്ള
തൊപ്പി ധരിച്ചിരിക്കുന്നു
സുതാര്യമായ മഴ
നദിയിൽ നേർത്ത സുഷിരങ്ങൽ
സൃഷ്ടിക്കുന്നു
സ്ഫടിക ഗോളങ്ങളായി
മഴതുള്ളികൾ നിന്റെ വിരലിലൂടെ
തോണിയിൽ പതിക്കുന്നു
പ്രവാഹങ്ങളുടെ
ഈ സ്നിഗ്ദ നിമിഷത്തിലും
നിന്റെ കൺപീലികൾ തടവറയിലാകും
അവ തുടിക്കുന്നുമുണ്ടാകും
നിശ്ചലമായ നദിയിൽ
വെള്ളാരം കല്ലുകളാൾ
ഓളങ്ങൽ തീർക്കുംബോൾ
നക്ഷത്രങ്ങൾ ഓർക്കുമായിരിക്കും
Sunday, May 24, 2009
Subscribe to:
Post Comments (Atom)
0 comments:
Post a Comment