Saturday, May 16, 2009

നിശബ്ദതക്കും മരണത്തിനും മുൻപ്

നീച്ചെയും (Friedrich Nietzsche) വെയ്നിൻഗറും (Otto Weininger) ചരിത്രത്തിൽ അറിയപെടുന്ന രണ്ടു സ്ത്രീ വിരുദ്ധ സൈദ്ധാന്തികരാണു. സ്ത്രീകൾക്കു ഒരു വിധത്തിലുമുള്ള ontological consistency-യും ഈ രണ്ടു ചിന്തകന്മാരും അനുവദിച്ചു നൽകിയിട്ടില്ല. സ്ത്രീ അസത്യ്‌/വ്യാജമാണു (mendacious ) എന്നായിരുന്നു ഇവരുടെ പക്ഷം. വളരെ ഹിംസാത്മകമായ ഒരു പുരുഷാധിപത്യ കാഴ്ചയായാണു പല ഫെമിനിസ്റ്റുകളും ഇതിനെ രേഖപ്പെടുത്തിയിരിക്കുന്നതു. പക്ഷെ യാഥാർത്ഥ്യം മറ്റൊന്നാണെങ്കിലോ?

എല്ലാ അന്വേഷണങ്ങളും നമ്മളിൽ ഇല്ലാത്ത ഒന്നിനു വേണ്ടിയാണെന്ന ഒരു നിസാര തിരിച്ചറിവു മതി കാര്യങ്ങളൊക്കെ ശരിയായ രീതിയിൽ വീക്ഷിക്കുവാൻ. നീച്ചെയും വെയ്നിൻഗറും സ്ത്രീകളിൽ അന്വേഷിച്ചതു, പ്രസ്തുത പരിപ്രേക്ഷ്യത്തിൽ, പുരുഷന്മാരിൽ ഇല്ലാതിരുന്ന സത്യത്തെ (truth)ആയിരുന്നു. അതു സ്ത്രീകളിലും കണ്ടെത്താനകാതെ പോയ നിരാശയിൽ നിന്നും ഉത്ഭവിച്ച ഒരു ഹിസ്റ്ററികൾ പ്രതികരണം മാത്രമാണു സ്ത്രീകൾ കാപട്യമെന്ന അവരുടെ സിദ്ധാന്തം. യഥാർത്ഥ്ത്തിൽ അസത്യം/വ്യാജം പുരുഷനാണു. സ്ത്രീയെ പുരുഷന്റെ തന്നെ സ്വഭാവം പ്രേക്ഷിപ്പിക്കുവാനുള്ള ഒരു ബ്ലാങ്ക്‌ സ്ക്രീൻ ആയി ആണു രണ്ടു പേരും ഉപയോഗിക്കുന്നതു. കൊച്ചുകുട്ടികൾ നടത്തുന്ന ഒരുതരം പ്രൊജെക്ഷൻ. കൂട്ടുകാരിയെ തല്ലിയിട്ടു കൂട്ടുകാരി തന്നെ തല്ലി എന്നു പറഞ്ഞു കരയുന്ന തരം കുട്ടികളില്ലേ. അവരിൽ അതു ആത്മപ്രതിരോധത്തിന്റേയും കുറ്റബോധത്തിൽ നിന്നും രക്ഷ തേടുന്നതിനെ അതിജീവന തന്ത്രവും മാത്രമല്ല, അവർ അതു തീവ്രമായി അനുഭവിക്കുന്ന വേദന കൂടിയാണു. ഈയർത്ഥ്ത്തിൽ പ്രായപൂർത്തിയായിട്ടും കുട്ടിത്തം വിട്ടുമാറാത്തവരാണു ഫിലോസഫർമാർ. ഇതു ഞാൻ പഠിച്ചതും നീച്ചെയിൽ നിന്നാണു: "A man's maturity-consists in having found again the seriousness one had as a child, at play." യഥാർത്ഥത്തിൽ സ്ത്രീയെ പുരുഷനാക്കി മാറ്റിയപ്പോൾ, പുരുഷനെന്ന അസത്യത്തെ സ്ത്രീയാക്കി മാറ്റിയപ്പോൾ, അപരത്വത്തിനെ സ്വത്വമാക്കി ചുരുക്കുന്ന ഒരു തട്ടിപ്പു അഥവാ വയലൻസ്‌ ആണു നാമിവിടെ കാണുന്നതു.

ബോധതലത്തിൽ സ്ത്രീയെ ഈ വിധം രൂപകൽപന ചെയ്ത ഇവർ പക്ഷെ അബോധതലത്തിൽ മറ്റൊരു ഭാരം പേറിയിരിക്കാം: സ്ത്രീ സത്യമായേക്കാം എന്ന അറിവ്‌; പുരുഷൻ അസത്യമാണെന്ന അറിവ്‌; പുരുഷനു ബോധതലത്തിലൂടെ ഒരറിവിലും എത്തിചേരാൻ പറ്റില്ല എന്ന അറിവ്‌.

അബോധത്തിന്റെ വിനാശകരമായ ഈ അറിവ്‌ കൊണ്ടു നടക്കുന്ന ഒരു പുരുഷനും പിന്നെ ഒന്നും ചെയ്യുവാനില്ല. അതു തന്നെയാണു ഈ രണ്ടു അനതിസാധാരണ ഫിലോസഫർമാർക്കും സംഭവിച്ചതു. ജീവിതത്തിന്റെ അവസാനദശകം മുഴുഭ്രാന്തിലും (ഫൂക്കോ ക്ഷമിക്കുക) പൂർണ നിശബ്ദതയിലും ആണു നീച്ചെ കഴിച്ചു കൂട്ടിയതെങ്കിൽ, വെയ്നിൻഗറിന്റെ പ്രതികരണം കുറേക്കൂടി ഭയാനകവും ശോചനീയവും ആയിരുന്നു. സംഭോഗത്തിനെ പടിഞ്ഞാറൻ തത്വശാസ്ത്രത്തിന്റെ നടുക്കളത്തിലേക്കു കൊണ്ടു വന്ന അദ്ദേഹത്തിന്റെ മഹത്തായ പുസ്തകം Sex and Character പുറത്തുവന്നതിനു ശേഷം മാസങ്ങൾക്കുള്ളിൽ അദ്ദേഹം നടത്തിയ ആത്മഹത്യയിലൂടെ. അബോധത്തിന്റെ ഭയാനകരമായ അറിവുമായി സമരസപെടുന്നിടത്താണു ഫാഷിസ്റ്റ്‌ ആഭിമുഖ്യമുണ്ടായിരുന്നു എന്നു ആരോപിക്കപെടുന്ന ഈ ചിന്തകന്മാരുടെ അവിശ്വസനീയമായ ഓഥന്റിസിറ്റി കാണുവാൻ കഴിയുന്നതു. സ്വയം ശിക്ഷക്കു കീഴടങ്ങിയ റാസ്കോൾനിക്കോവ്‌ ഒരു ഫിക്ഷണൽ കഥാപാത്രം മാത്രമല്ല, ജർമ്മൻ തത്വചിന്തകരുമാണു
.

1 comment:

  1. neeche sthreekku ontological consistency nalkunnilla ennu oru kamsan nayareeyan idapedaliluude angu kandi/yethunnu... ente raadical chintaka athu kondu thanney alle hegel ulpeddunna western metaphysics enna theetakuzhiyil veezhatha raadical transformative thinker aayi postmodern theorists ellavarum neeche ye karuthi porunnathu... minimum cristopher norrisenkillum vaayiku priya sakhave. postmodern aasayngale ingane AKGCT kku veendi pnaypeduthalle!kaaranam arum athu avsyppedunnilla! AKGCTyil PAANdi vela cheyyunna nirasayannu thankallkku ennu ariyam.. ariyum ariyamathum allathenthu Sakhavee!!!!

    ReplyDelete