Monday, April 27, 2009

തടാകത്തിൽ തെളിഞ്ഞത്‌

തളർന്ന ഷെഫാലി പുഷ്പങ്ങൾ
ഉറങ്ങിയിരിക്കുന്നു
എന്നിട്ടുമെന്തേ എനിക്കു മാത്രം
ഉറക്കം വരുന്നീലാ?

അകലെ, വളരെ ദൂരത്തിൽ
ഒരു ഷിയൂലി പുഷ്പം

ഒറ്റയ്ക്ക്‌

ആർക്കും വിട്ടു നൽകാത്ത
മൂടിപൊതിഞ്ഞ മുകിലുകളെ
എനിക്കു വിട്ടു തരൂ
ഞാനൊന്നുറങ്ങട്ടേ!

No comments:

Post a Comment