Sunday, April 26, 2009

ഓരോ യാമങ്ങളിലും

വാൾട്ടർ ബെന്യാമിനെ ഓർക്കുന്നുവോ....

തീ കൊളുത്തപ്പെട്ട
നമ്മുടെ വികാരങ്ങൾ
ഒരു പറവക്കൂട്ടത്തെപ്പോലെ
സ്ത്രീയുടെ പ്രകാശവലയത്തിൽ
ചിറകടിക്കുന്നു

ഓരോ യാമങ്ങളിലും
അരക്ഷിതമായ വികാരങ്ങൾ
ഇടതു വിരൽതുംബിലെ
അദ്രുശ്യമായ കറുപ്പിലേക്കു
സുരക്ഷ തേടുന്നു

ഉറങ്ങുന്ന സുന്ദരി
നിന്റെ നിശബ്ദ്ത
നീ ഉറങ്ങുന്ന
മുൾചെടികളിൽ
തറച്ചു നിൽക്കുന്നു

No comments:

Post a Comment