Saturday, April 11, 2009

റുബായി

"ഞാൻ മുട്ടു കുത്താൻ വന്നപ്പോൽ നീ വാതിൽ അടച്ചു കളഞ്ഞു."

എന്നിലുള്ള വൈരുധ്യങ്ങൾ, സംഘർഷങ്ങൾ, സ്കിറ്റ്സോഫ്രേനിക്‌ തീവ്രതകൾ, ബ്രൗണിയൻ ചലനങ്ങൾ, ഇവയെല്ലാം തന്നെയാണു ഞാൻ നിന്നിലും കാണുന്നതു. നീ അതൊന്നും അറിയുന്നില്ല എന്നു മാത്രം. നിന്നെ വേറെ ഒരാളായി കാണുന്നതിന്റെ വിഡ്ഢിത്തം നിനക്കും ഈ ലോകത്തിനും എന്റെ നിശബദതയ്ക്കു വെളിപെടുത്തി കൊടുക്കുവാൻ കഴിയുന്നില്ലല്ലോ!

നിന്റെ നഗ്നത നിന്നെ പൊതിയുകയാണു
ഒരു വാളിന്റെ മൂർച്ചയിൽ
പൊടിയുന്ന രക്തം
എനിക്കു വേണ്ടതു നിന്റെ മൃദു മസ്രുണതയല്ല
ആഴത്തില്ലുള്ള എന്തോ ഒന്ന്
സ്പന്ദിക്കുന്ന ഒരു ശബ്ദം
ഒരു പശ്ചാതല വികിരണം
ഒരിക്കലും നിലക്കാത്തത്‌
എതു നദിയും തലോടുവാൻ വെംബുന്ന
മാർബിൾ മുലകൾ ലേഖനം ചെയ്യുകയെന്നാൽ
സുതാര്യതയെ അതാര്യമാക്കുകയാണു
ഉള്ളിലേക്കു നോക്കുന്ന നിന്റെ കണ്ണുകൾക്കു
അന്ധത ബാധിച്ചിരിക്കുന്നു
എന്റെ കണ്ണുകളെപോലെ
എനിക്കറിയണം നിന്നെ
ഒരു വാളായി!




"ഏകാന്തത ദുഷ്കരമായിരുന്നു."

No comments:

Post a Comment