Sunday, March 1, 2009

അവ മധുരിക്കുന്നുണ്ടാവണം

ത്രിശ്ശൂർ നഗരത്തിലെ ഓടകളിൽ കാണുന്ന
ഉറുംബരിക്കുന്ന മാംസകഷ്ണങ്ങൾ
എന്റെ വായനക്കാർ ശ്രദ്ധ്ച്ചിട്ടുണ്ടോ?
ഉണ്ടാവില്ല, എനിയ്ക്കറിയാം.
കാരണം
എന്റെ വായനക്കാർ കാമിനിയുമൊത്ത്‌
ഐസ്ക്രീമും നുണഞ്ഞു
ആരും കാണാതെഅവളുടെ ഫ്രോക്കിന്നുള്ളില്ലേക്ക്‌
കാൽ കടത്തുന്നവരാണു;
കാമുകന്റെ ഈ ക്രിയയെ
ഒരു മന്ദഹാസത്തോടെ സ്വീകരിക്കുന്നവരാണു.
ഞാൻ ശാസ്ത്രീയമായി അവ നിരീക്ഷിച്ചു:
മുലഞ്ഞെട്ടും സ്ത്രീശിശ്നവും!
മുലഞ്ഞെട്ടിന്റെ കാര്യത്തിൽ
എനിക്കു സംശയമില്ലായിരുന്നു:
നിറഞ്ഞ മുലകളിൽ നിന്നും
അവസാന തുള്ളി പാലും കുടിച്ചതിനു ശേഷം
സന്തതി കടിച്ചു പറിച്ചു തുപ്പിയതാണു.
സ്ത്രീശിശ്നമോ?
ഇരുണ്ട ഭൂഖണ്ടത്തിൽ നിന്നും
ഇറക്കുമതി ചെയ്തതെന്നാണു
ഞാൻ ആദ്യം ധരിച്ചത്‌.
ആഗോളവൽക്കരണത്തിന്റെ കാലമല്ലേ!
സൂക്ഷമനിരീക്ഷണത്തിൽ
അതിന്മേൽ 'ഇന്ത്യൻ നിർമ്മിതം' എന്നു കണ്ടു.
അവ ഉറുംബരിക്കുന്നതിന്നു പിന്നിലെ
ശാസ്ത്രീയ യുക്തി പിടികിട്ടിയോ?
അവ മധുരിക്കുന്നുണ്ടാവണം!!!

1 comment:

  1. കൊള്ളാം,
    നന്നായിരിക്കുന്നു.
    തെളിഞ്ഞ ആശയം,
    മുറുക്കമുള്ള ഭാഷ,
    നല്ല മണി മണി പോലുള്ള ഭാവന.
    പുറത്തു കൊണ്ടുവരാന്‍ പണിപെട്ട് കാണും.
    ആവിഷ്കാര ദുഃഖം മലബന്ധം തന്നെയെന്ന്‌ ബോധ്യപ്പെടുത്തുന്ന രചന!!

    ReplyDelete