Sunday, March 1, 2009

വൈജാത്യവും ആവർത്തനവും

"We do not repeat because we repress, we repress because we repeat."
---Gilles Delueze

കഴിഞ്ഞ ദിവസങ്ങൾ
അസ്ത്മയത്തിലെ നീണ്ട
നിഴലുകളെക്കുറിച്ചോർത്തിരുന്ന
ഒരു ഒറ്റ പക്ഷിയുടേതായിരുന്നു

ഏകാന്തമായ കാതുകൾ
ശബ്ദങ്ങളുടെ മൃഗീയ തീവ്രതയിൽ തിരഞ്ഞത്‌
അകലങ്ങളിൽ മൗനത്തിലേക്ക്‌ ചേക്കേറിയ
ഒരു ചിറകടിയൊച്ച മാത്രമായിരുന്നു
ഇപ്പോൾ സന്ധ്യയിലെ
അവസാന തിരയും കരയ്ക്കണിഞ്ഞു
ബാക്കിയായത്‌ സാഗര നീലിമയിലേക്ക്‌
മുങ്ങി താഴുന്ന ഒരു തിങ്കൾ മാത്രം

No comments:

Post a Comment